സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പരാജയപ്പെട്ടുവെന്ന് സർവേ ഫലം. ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റ്സും ചേർന്നുള്ള ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സർവ്വേയിൽ പങ്കെടുത്ത 46 ശതമാനം ആളുകളും ധനമന്ത്രി സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും കൂടുതൽ സമയം ആവശ്യമായി വരുമെന്നും അഭിപ്രായപ്പെട്ടു.
സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ നിർമ്മല സീതാരാമൻ മികച്ച ശ്രമം നടത്തിയെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെടുന്നു. മൂഡ് ഓഫ് നേഷൻ വോട്ടെടുപ്പിനായി ആകെ 12,141 പേരെയാണ് സർവേ നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം, 2020 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ചുശതമാനമാകും. 2019 സാമ്പത്തിക വർഷം ജിഡിപി വളർച്ച 6.8 ശതമാനമായിരുന്നു.
സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, പണപെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനും, നിര്‍മ്മലയ്ക്ക് സാധ്യമാകില്ലെന്നും, വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും ഉപഭോക്തൃ ആവശ്യം കുറഞ്ഞതും സ്വകാര്യമേഖലയിലെ നിക്ഷേപം കുറഞ്ഞതും പ്രധാന വ്യവസായ മേഖലകളിലുടനീളം ഇടിവ് രേഖപ്പെടുത്തിയതുമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണങ്ങൾ.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. പൊതു ചെലവിട കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി, ഇറക്കുമതി വ്യാപാര മേഖലയും കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം തകർന്നിരിക്കുകയാണ്.
സാധാരണക്കാർക്ക് സഹായം നൽകാനും ആഭ്യന്തര ചെലവ് വർധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദങ്ങൾ പരിഹരിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് നിലവിൽ നടപടികൾ വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 2020 ബജറ്റിൽ ഇത്തരം നടപടികൾ പ്രഖ്യാപിക്കുകയെന്നത് ധനമന്ത്രി നിർമ്മല സീതാരാമനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.