ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഇഡി ചോദ്യം ചെയ്യും

Web Desk
Posted on September 26, 2020, 11:10 am

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കന്നഡ സിനിമാമേഖലയില്‍ അറസ്റ്റിലായ നടിമാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് ഇ.ഡി അന്വേഷിക്കുന്നത്.

ഹവാല ഇടപാടലുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇടപാടുകള്‍ മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായി പ്രതികളില്‍ ചിലര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്. ബംഗാളൂരു സെൻഗ്രല്‍ ക്രൈംബ്രാഞ്ചും, സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ്.

ENGLISH SUMMARY: The ED will ques­tion five peo­ple, includ­ing actress­es, in con­nec­tion with the drug deal

YOU MAY ALSO LIKE THIS VIDEO