27 March 2024, Wednesday

Related news

March 24, 2024
March 12, 2024
March 11, 2024
March 10, 2024
March 8, 2024
March 7, 2024
February 29, 2024
February 28, 2024
February 19, 2024
February 16, 2024

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന; മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 7, 2022 5:52 pm

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാര്‍ത്ഥികളെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കൃത്യസമയത്ത് പരീക്ഷകള്‍ നടത്തി കുട്ടികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് വേണ്ട യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വര്‍ഷം സ്തംഭിക്കുകയെന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാലയളവില്‍ ഒരു വര്‍ഷം ഇല്ലാതാവുകയാണ് എന്നാണര്‍ത്ഥം. ഒട്ടേറെ എതിര്‍ശബ്ദങ്ങള്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും അദ്ധ്യാപക-രക്ഷകര്‍ത്തൃ സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും ഉണ്ടായതുകൊണ്ടാണ് പരാതി രഹിതമായി പരീക്ഷ നടത്താനും തിളക്കമാര്‍ന്ന വിജയം നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി നൂതന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്നത്. മത്സരാധിഷ്ഠിത സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂര്‍ണമായി ചേര്‍ത്ത് പിടിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജസ്വലമായ പിന്തുണയാണ് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ വിദ്യാര്‍ത്ഥികളെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും ജി.സ്റ്റീഫന്‍ എംഎല്‍എ, ഐബി സതീഷ് എംഎല്‍എ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.

എസ്എസ്എല്‍സിക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്തോഷ് കുമാര്‍.എസ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാരയണി ഇ.എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.

ENGLISH SUMMARY:The edu­ca­tion and health of chil­dren are para­mount; Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.