ചന്ദ്രയാന്‍ രണ്ട്: ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു

Web Desk
Posted on September 14, 2019, 8:38 pm

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ, ‘ചന്ദ്രയാന്‍ രണ്ട്’ ദൗത്യത്തിന്റെഭാഗമായ ‘ലാന്‍ഡറു‘മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. ‘ലാന്‍ഡറി‘ന്റെ പ്രവര്‍ത്തനകാലാവധി തീരാന്‍ ദീവസങ്ങള്‍ മാത്രമേ ഇനിയുള്ളൂ എന്നതാണ് വെല്ലുവിളി.

ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45ന് ‘ലാന്‍ഡര്‍’ ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐഎസ്ആര്‍ഒ)യുടെ ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ ‘ലാന്‍ഡറു‘മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

‘ലാന്‍ഡറി‘ലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസംമാത്രമേ ആയുസ്സുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ല.അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐഎസ്ആര്‍ഒയ്ക്കു മുന്നിലുള്ളത്.

സമയം പിന്നിടുംതോറും ‘ലാന്‍ഡറി‘ലെ ബാറ്ററിയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO