Janayugom Online
Chief Minister Pinarayi in assembly

കഴിഞ്ഞ  സര്‍ക്കാരിന്റെ കാലത്ത് എട്ടു കസ്റ്റഡിമരണങ്ങള്‍

Web Desk
Posted on June 19, 2018, 9:32 am

തിരുവനന്തപുരം: കഴിഞ്ഞ  സര്‍ക്കാരിന്റെ കാലത്ത് എട്ടു കസ്റ്റഡിമരണങ്ങള്‍ നടന്നിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെയും അറസ്റ്റ് ചെയ്തില്ല. കസ്റ്റഡിയില്‍ മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്കുമാത്രമാണ് സഹായം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം റൂറല്‍ പൊലീസ് ജില്ലയില്‍ പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അലക്‌സ് പീറ്റര്‍, കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ ദീപു, കോട്ടയം ജില്ലയില്‍ പൊന്‍കുന്നം പൊലീസ് സ്‌റ്റേഷനില്‍ സജി ജോണ്‍, ആലപ്പുഴ ജില്ലയില്‍ പുന്നപ്ര സ്‌റ്റേഷനില്‍ അഖിലേഷ്, തൃശൂര്‍ സിറ്റിയിലെ ഗുരുവായൂര്‍ സ്‌റ്റേഷനില്‍ സെബാസ‌്റ്റ്യന്‍ കോസ്ടന, മലപ്പുറം ജില്ലയില്‍ പൊന്നാനി സ്‌റ്റേഷനില്‍ ഗോപാലന്‍, ചങ്ങരംകുളം സ്‌റ്റേഷനില്‍ ഹനീഫ, തിരുവനന്തപുരം ആന്റിപൈറസി സെല്ലില്‍ അശോക് എന്നിവരാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

കുണ്ടറ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട ദീപു, പൊന്നാനി സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട ഗോപാലന്‍, ചങ്ങരംകുളം സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട ഹനീഫ എന്നിവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപമാത്രമാണ് സഹായം നല്‍കിയത്. മാത്രമല്ല, കസ്റ്റഡിമരണത്തിനിരയായ വ്യക്തികളുടെ ആശ്രിതര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ജോലിയും നല്‍കിയില്ലെന്നും കെ ദാസനെ രേഖാമൂലം മുഖ്യമന്ത്രി അറിയിച്ചു.