വയോധികയായ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. മാമ്പള്ളിക്കുന്നം പാർവ്വതി മന്ദിരത്തിൽ ബേബി ശശി(68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടത്. 12.30 ഓടുകൂടി ഭർത്താവ് ശശി ഓട്ടോയിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ വീട്ടിൽ നിന്നും പോയി. തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ബേബിയെ തീ കത്തി മരിച്ചനിലയിൽ കാണപ്പെട്ടത്. തുടർന്ന് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ബേബി പ്രമേഹം ബാധിച്ചു ഏറെ നാളായി ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചശേഷം ഇൻക്വസ്റ്റ് തയ്യാറാക്കി മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ അനു, നീനു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.