ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. രാജ്യത്തെ ഒറ്റുകാർക്ക് നേരെ വെടിവയ്ക്കൂ എന്ന താക്കൂറിന്റെ പരാമർശത്തിനെതിരെയാണ് നടപടി. ഡൽഹിയിലെ റിതാല മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിനെതിരെ ആംആദ്മി പാർട്ടി പരാതി നൽകുകയായിരുന്നു. താക്കൂർ തുടർച്ചയായി വിളിച്ചു കൊടുത്ത മുദ്രാവാക്യം കൂടിനിന്നവർ ഏറ്റുവിളിക്കുകയും, മന്ത്രി അത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ ബിജെപി നേതാവാകും അനുരാഗ് താക്കൂർ. മോഡേൺ ടൗൺ സ്ഥാനാർത്ഥി കപിൽ മിശ്രയെ കമ്മിഷൻ രണ്ട് ദിവസത്തേക്ക് പ്രചാരണത്തിൽ നിന്നും വിലക്കിയിരുന്നു. ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടത്തോട് തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്തുള്ള ട്വീറ്റിനെ തുടർന്നായിരുന്നു ഈ നടപടി.
English summary: The Election Commission has sought the report of Anurag Thakur
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.