തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ചാർജ്ജ് ചെയ്ത ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. സെൽഫോൺ കടയുടമയായ അംബാസമുദ്രം സ്വദേശി രാമരാജൻ എട്ട് മാസം മുമ്പ് വാങ്ങിയ ഇലക്ട്രിക് ബൈക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാനിട്ട് വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ബൈക്കിൽ നിന്നുയര്‍ന് ചൂടില്‍ സമീപത്തെ ഭിത്തിയുടെ കളിമണ്‍ ഓടുകളും പൊട്ടിച്ചിതറി. സംഭവത്തില്‍ വിക്രമസിംഗപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: The electric bike that was being charged was destroyed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.