ഉത്തര്‍പ്രദേശ് മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ഗർഭിണിയായ യുവതി മരിച്ചു. അപകടത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ഗർഭിണിയായ യുവതി ഉള്‍പ്പെടെയുള്ള ആളുകള്‍ കയറിയ ലിഫ്റ്റ്
പ്രവര്‍ത്തിച്ചുകൊണ്ട് നില്‍ക്കെ നിന്ന് പോയത്. പുറത്തെത്താനാകാത്തെ വിധം ആളുകള്‍ അകത്ത് കുടുങ്ങിപോവുകയായിരുന്നു. ഇത് പുറത്തു കൂടിനിന്ന ബന്ധുക്കളുൾപ്പടെയുള്ളവരെ പരിഭ്രാന്തരാക്കി, ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല, താഴത്തെ നിലയിലേക്ക് ലിഫ്റ്റ് ഇറക്കാൻ ശ്രമിച്ചപ്പോൾ, കേബിൾ പെട്ടെന്ന് പൊട്ടുകയും, താഴേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ മറ്റു മൂന്നുപേർക്ക് നിസാരമായ പരുക്കെറ്റിട്ടേയുളളൂ.
യുവതിയുടെ കഴുത്ത് കുടുങ്ങിയതാണ് മരണത്തിന് കാരണമായത്. പരുക്കേറ്റ യുവതിയെ അടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ രോഷം കൊണ്ട നാട്ടുകാർ ഹോസ്പിറ്റൽ ഉപകരണങ്ങളും ഫർണിച്ചറുകളും ഗ്ലാസ് വാതിലുകളും അടിച്ചു തകർത്തു. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ ശാന്തരാക്കിയത്. വിശദമായ അന്വേഷണം നടത്തുമെന്നും കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നൽകിയതിനുശേഷമാണ് ജനക്കൂട്ടം പിരിഞ്ഞ് പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.