മാനന്തവാടി: കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റ്യൻ കോൺവെന്റിലെ ജീവനക്കാരി അസ്സം തുംഗ്ബാരി സ്വദേശിനി മേരി (20)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റിന് സമീപത്തെ തോട്ടത്തിലെ കശുമാവിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടത്. ആറ് മാസം മുമ്പാണ് മേരി കോൺവെന്റിൽ ജോലിക്ക് എത്തിയാത്.
ശനിആഴ്ച രാവിലെ മുതൽ മേരിയെ കാണാതായി മാനന്തവാടി പോലിസിൽ കോൺവെന്റ് അധികൃതർ പരാതി നൽകിയിരുന്നു. മാനന്തവാടി എസ്.എച്ച്.ഒ വി.കെ.മണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.