ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും രണ്ടു തവണ എന്‍ജിന്‍ വേര്‍പ്പെട്ടു

Web Desk
Posted on September 15, 2019, 8:27 am

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും എന്‍ജിന്‍ വേര്‍പ്പെട്ട് അരക്കിലോമീറ്റര്‍ പിറകോട്ട് സഞ്ചരിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി ശ്രീഗംഗനഗര്‍ എക്‌സ്പ്രസിന്റെ എന്‍ജിനാണ് വേര്‍പ്പെട്ടത്. കൊച്ചുവേളിയില്‍ നിന്നുമെത്തിയ ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പെയാണ് ആദ്യം എഞ്ചിനില്‍ നിന്നും വിട്ടുപോയത്. തകരാര്‍ പരിഹരിച്ചു യാത്ര തുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് വീണ്ടും എഞ്ചിനില്‍ നിന്നും ട്രെയിന്‍ വിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അരക്കിലോമീറ്ററോളം പിന്നോട്ടു സഞ്ചരിച്ചാണ് നിന്നത്. തുടര്‍ന്ന് വീണ്ടും റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിനും എഞ്ചിനുമായി യോജിപ്പിച്ചു. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ട്ുണ്ട്.