March 26, 2023 Sunday

Related news

January 11, 2022
August 29, 2020
July 18, 2020
May 26, 2020
May 4, 2020
April 11, 2020
April 9, 2020
April 5, 2020
April 3, 2020
April 2, 2020

മുഴുവൻ ജീവനക്കാരും സാലറി ചലഞ്ച് സ്വമേധയാ ഏറ്റെടുക്കണം

Janayugom Webdesk
തിരുവനന്തപുരം
April 2, 2020 9:05 pm

സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് അടിയന്തര സഹായങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ശമ്പളവിതരണം ആരംഭിക്കുന്ന ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണന നൽകുക.

സംസ്ഥാനത്തിന്റെ മാർച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വില്പനയുമില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവ് നൽകിയിട്ടുമുണ്ട്. ഭക്ഷണസാധനങ്ങള്‍ വില്പനയുണ്ടെങ്കിലും അവയുടെ മേൽ ജിഎസ്‌ടിയില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ആദ്യമായാണ് അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണമായി നൽകുന്നില്ല. തെലങ്കാന പകുതി ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്.

you may also like this video;

ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്.

കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷേ മിക്കവാറും എല്ലാ പത്രങ്ങളിലെയും വാർത്ത സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണെന്നും നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോയെന്നും മന്ത്രി പറഞ്ഞു. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിർബന്ധവുമില്ലെന്നും നല്ല മനസുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതിയെന്നും ധനമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.