29 March 2024, Friday

Related news

March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023
October 7, 2023

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് യുഎസിനെ ഇയു ഒഴിവാക്കി

Janayugom Webdesk
ബെര്‍ലിന്‍
August 31, 2021 9:22 pm

യാത്രികര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമില്ലാതിരുന്ന രാജ്യങ്ങളുടെ പട്ടിക(വൈറ്റ്) യില്‍ നിന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളെ യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കി. വേനല്‍ക്കാല അവധി മുന്നില്‍ക്കണ്ട് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള അമേരിക്കക്കാര്‍ക്ക് ജൂണ്‍ മാസം മുതല്‍ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് കഴി‍ഞ്ഞ 28 ദിവസമായി അമേരിക്കയിലെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമായി തുടരുകയാണ്. കോവി‍ഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍, കൊസൊവൊ, ലെബനന്‍, മോണ്ടേനീഗ്രൊ, റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാഴ്സിഡോണിയ എന്നീ രാജ്യങ്ങളെയാണ് യുഎസിനൊപ്പം പട്ടികയില്‍ നിന്ന് പുറത്താക്കിയത്. 

ENGLISH SUMMARY:The EU has removed the US from the list of safe countries
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.