Web Desk

പാരീസ്

June 11, 2021, 9:55 am

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് യൂറോ കപ്പിനു ഇന്ന് തുടക്കം; പോരാട്ടത്തിനു കിക്കോഫ്

Janayugom Online

യൂറോപ്യന്‍ ഫുട്ബോളിന്റെ ഈ സീസണിലെ വിജയികളെ തേടിയുള്ള യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിയും തുർക്കിയും തമ്മിലായിരിക്കും കൊമ്പുകോര്‍ക്കുക. പതിനൊന്ന് വേദികളിലായി അരങ്ങേറുന്ന തീപാറുന്ന പോരാട്ടങ്ങളില്‍ 24 ടീമുകളാണ് ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്താനുദ്ദേശിച്ചിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം രൂക്ഷമായതിനേ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണ കനത്ത സുരക്ഷയിലായിരിക്കും ടൂര്‍ണമെന്റ് നടത്തുകയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാലറികളില്‍ പരിമിതമായ എണ്ണത്തില്‍ ആരാധകരെ പ്രവേശിപ്പിക്കും. ഇവര്‍ക്ക് കര്‍ശന ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയിട്ടാവും പ്രവേശനം നല്‍കുക. ഇന്ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇറ്റലി, തുര്‍ക്കി പോരട്ടത്തിനു സാക്ഷ്യം വഹിക്കാനായി 16,000 ആരാധകരെ ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് യൂറോ കപ്പിലെ ആദ്യ മത്സരം നടക്കുക. ശക്തരായ പോര്‍ച്ചുഗലാണ് നിലവിലെ യൂറോകപ്പിലെ ചാമ്പ്യന്‍മാര്‍. ജൂൺ ഇരുപത്തിയാറിന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടർ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നാണ് ഫൈനല്‍.

Eng­lish sum­ma­ry;  The Euro Cup starts today

You may also like this video;

Skip to toolbar Log Out