October 6, 2022 Thursday

Related news

October 4, 2022
October 1, 2022
September 25, 2022
September 9, 2022
August 30, 2022
August 29, 2022
August 20, 2022
August 17, 2022
August 16, 2022
August 12, 2022

പുരയിടത്തില്‍ നട്ട് വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു

Janayugom Webdesk
നെടുങ്കണ്ടം
May 21, 2020 8:04 pm

ചേറ്റുകുഴിയില്‍ പുരയിടത്തില്‍ നട്ട് വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി. ചേറ്റുകുഴി സ്വദേശിയായ അമ്പാട്ട് പറമ്പില്‍ രാജുവിന്റെ പുരയിടത്തില്‍ നിന്നുമാണ് രണ്ട് മാസം പ്രായം വരുന്ന അഞ്ച് ചെടികളാണ് ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.

വീടിനോട് ചേര്‍ന്നാണ് ഇവ നട്ടുവളര്‍ത്തിയിരുന്നത്. 30 സെന്റി മീറ്റര്‍ മുതല്‍ 48 സെന്റി മീറ്റര്‍ വരെ ഉയരത്തില്‍ രണ്ട് മാസം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ, ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര് ടി.ജി ടോമി, പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, അനീഷ് ടിഎ. ലിജോ ജോസഫ്, കെ.ആര്‍ ബാലന്‍, കെ.എന്‍ രാജന്‍, ശശികുമാര്‍ കെ.ആര്‍, രതീഷ്‌കുമാര്‍ എം.ആര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry:The Excise team destroyed the cannabis plants

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.