Web Desk

നെടുങ്കണ്ടം

January 06, 2021, 8:17 pm

ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് നിന്നും കോട കണ്ടെത്തി എക്‌സൈസ് സംഘം നശിപ്പിച്ചു

Janayugom Online

ആള്‍പാര്‍പ്പില്ലാതെ സ്ഥലത്ത് നിന്നും കണ്ടെത്തിയ കോട എക്‌സൈസ് സംഘം നശിപ്പിച്ചു. ഇരട്ടയാര്‍ ഉറുമ്പോലിപ്പടി, മാരാന്‍കുഴി വീട്ടില്‍ ലില്ലിപ്പൂ എന്നയാളുടെയാണ് ആറേക്കറോളം വരുന്ന കാടുപിടിച്ച് കിടന്ന സ്ഥലം. ഇവിടെ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 220 ലിറ്റര്‍ കോട കണ്ടെടുത്ത് നശിപ്പിച്ചു.

ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിനെ തുടര്‍ന്ന് കോട കണ്ടെത്തി നശിപ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ എന്‍ രാജന്‍, കെ. ഷനേജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ രാജ്, എം.എസ്.അരുണ്‍, എം.നൗഷാദ് , ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:The excise team found the fort in an unin­hab­it­ed area and destroyed it
You may also like this video