24 April 2024, Wednesday

Related news

April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 24, 2024
March 21, 2024
March 14, 2024

പൂജാ വിധി തെറ്റിച്ചെന്ന് സംശയം; പൂജാരിയെ മര്‍ദിച്ച് ചെവി കടിച്ചെടുത്ത് വീട്ടുകാര്‍

Janayugom Webdesk
ഇന്‍ഡോര്‍
October 3, 2022 11:15 am

പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്ന് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യുവാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടവും നല്‍കിയിരുന്നു. എന്നാല്‍ പൂജ വിധികള്‍ തെറ്റിയെന്നും തന്റെ സഹോദരന്‍ വിചിത്രമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മര്‍ദനം ഉണ്ടായത്. പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൂജാരിയെ രക്ഷിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചന്ദര്‍ നഗര്‍ പൊലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Eng­lish Summary:The fam­i­ly beat the priest and bit his ear
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.