തിരുവനന്തപുരം: രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് ഏര്‍പ്പെടുത്താനുള്ള കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേയ്ക്ക് മാറാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി 15നായിരിക്കും ഫാസ് ടാഗ് ട്രാക്കുകള്‍ നിലവില്‍ വരിക.
ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളെല്ലാം ഫാസ് ടാഗ് ട്രാക്കുകളാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് അത് ഡിസംബര്‍ 15ലേയ്ക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടി ജനുവരി 15 ലേയ്ക്ക് മാറ്റിയിരിക്കുന്നത്. പൗരൻമാരുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു.
you may also like this video;
സീറ്റ്ബെൽറ്റിനും ഹെൽമെറ്റിനും പിന്നാലെ ഫാസ്ടാഗും നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടി തുക ടോൾ നൽകണം…
സീറ്റ്ബെൽറ്റിനും ഹെൽമെറ്റിനും പിന്നാലെ ഫാസ്ടാഗും നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടി തുക ടോൾ നൽകണം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Janayugom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಡಿಸೆಂಬರ್ 1, 2019
ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്‍ടാഗ്. ഇത് ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള നീണ്ട നിരയും തിരക്കും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും.
നിശ്ചിത വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്. 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ് ടാഗ് കൊടുത്തുമായിരിക്കും ട്രാക്കുകളിലൂടെ കടത്തിവിടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.