Web Desk

വര്‍ക്കല

January 16, 2021, 4:37 pm

‘ഒറ്റയ്ക്ക് കഴുത്തും കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല’; യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭർതൃ പിതാവ്

Janayugom Online

തിരുവനന്തപുരം വര്‍ക്കലയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തില്‍ ദുരൂഹത തുടരുന്നു. കല്ലമ്പലം മുത്താന സുനിതഭനാനില്‍ ആതിരയെ ഇന്നലെയാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്തെത്തി. ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല. വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ കൈ ഞരമ്പുകളും മുറിഞ്ഞിട്ടുണ്ടായിരുന്നു. ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. ഏകദേശം 10 മണിയോടെ ആതിരയുടെ അമ്മ മകളെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയെങ്കിലും ആരെയും കാണാന്‍ സാധിച്ചിരുന്നില്ല.

കൊല്ലത്ത് നിന്ന് ശരത് തിരിച്ചെത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലമ്പലം പൊലീസ് കേസെടുത്തു. 

Eng­lish sum­ma­ry: The father-in-law expressed sus­pi­cion over the girl’s death
You may also like this video: