September 24, 2023 Sunday

Related news

September 22, 2023
September 22, 2023
September 21, 2023
September 21, 2023
September 20, 2023
September 20, 2023
September 18, 2023
September 18, 2023
September 17, 2023
September 16, 2023

രണ്ടാം ഭാര്യയുമായുള്ള തര്‍ക്കത്തിനുപിന്നാലെ പിതാവ് ഏഴ് വയസുള്ള മകനെ കൊലപ്പെടുത്തി

Janayugom Webdesk
ഇൻഡോർ
May 16, 2023 11:59 am

മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഏഴ് വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ഇന്‍ഡോറിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവും പ്രതിയുമായ ശശിപാൽ മുണ്ടെ (26)യെ കണ്ടുകിട്ടിയിട്ടില്ലെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

പ്രതീകിനെ ചൊല്ലി ശശിപാലും രണ്ടാം ഭാര്യയും വഴക്കിടാറുണ്ടെന്ന് ബന്ധു വെളിപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുത്തശ്ശിയാണ് പ്രതീകിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

കഴുത്ത് ഞെരിച്ചാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്നും കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: The father killed his sev­en-year-old son after an argu­ment with his sec­ond wife

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.