6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 6, 2024
August 19, 2024
April 21, 2024
December 5, 2023
August 27, 2023
June 17, 2023
March 28, 2023
June 10, 2022
May 30, 2022

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊല്‍ക്കത്ത ആര്‍ജികാര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ പിതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 1:45 pm

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊല്‍ക്കത്ത ആര്‍ജികാര്‍ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ പിതാവ്.കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും,സര്‍ക്കാര്‍ ഒന്നും ചെയ്കിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കൂടാതെ മകള്‍ക്ക് നീതി ലഭിക്കുന്നതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും , തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നടപടികളില്‍ അതൃപ്തിയും, നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഈ വര്‍ഷം ഞങ്ങള്‍ ആരും ദുര്‍ഗ്ഗാപൂജ ആഘോഷിക്കില്ല.

ബംഗാളിലെയും ഒപ്പം ഇന്ത്യ രാജ്യത്തെയും ജനങ്ങൾ തൻ്റെ മകളെ അവരുടെ മകളായിട്ടാണ് കാണുന്നത്. ഞങ്ങൾക്ക് ആർക്കും ദുർഗാപൂജ സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ലപിതാവ് പറഞ്ഞു. പെൺകുട്ടിയുടെ മാതാവും കടുത്ത ഭാഷയിൽ തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. നഷ്ടപരിഹാരം വാഗ്ദാനം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു മാതാവ് വിമർശനം ഉയർത്തിയത്.

നഷ്ടപരിഹാരം സംബന്ധിച്ച് മമതാ ബാനർജി കള്ളം പറയുകയാണെന്നും, നഷ്ടപരിഹാരം ലഭിക്കുമെന്നും മകളുടെ ഓർമ്മയ്ക്കായി എന്തെങ്കിലും നിർമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്ന് മാതാവ് പറഞ്ഞു. എന്നാൽ അതെന്റെ മോൾക്ക് നീതി കിട്ടുമ്പോൾ സ്റ്റേഷനിൽ വന്ന് വാങ്ങിച്ചോളാം എന്നായിരുന്നു താൻ മറുപടി നല്കിയതെന്നതും പെൺകുട്ടിയുടെ മാതാവ് പറഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.