June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി: വിവാഹം മുടങ്ങി

By Janayugom Webdesk
January 21, 2020

വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫെബ്രുവരി രണ്ടാംവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് വരന്റെ പിതാവിന്റെയും വധുവിന്റെ മാതാവിന്റെയും ഒളിച്ചോട്ടത്തെ തുടര്‍ന്ന് മുടങ്ങിപ്പോയത്. 48 വയസ്സുകാരനായ വരന്റെ പിതാവിനെയും 46 വയസ്സുകാരിയായ വധുവിന്റെ മാതാവിനെയും കഴിഞ്ഞ പത്തുദിവസമായി കാണാനില്ല. ഇതിനുപിന്നാലെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നുമുള്ള വിവരം പുറത്തുവന്നത്.

മാതാപിതാക്കളുടെ പ്രണയം കാരണം ഒരുവര്‍ഷമായി വിവാഹത്തിന് തയ്യാറെടുത്തിരുന്ന യുവാവും യുവതിയുമാണ് ധർമ്മസങ്കടത്തിലായത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവും ബിസിനസുകാരനുമാണ് വരന്റെ പിതാവ്. നവസാരിയിലെ ഒരു ബ്രോക്കറാണ് 46 വയസ്സുകാരിയുടെ ഭര്‍ത്താവ്. ഇരുകുടുംബങ്ങളും കുറേവര്‍ഷങ്ങളായി അടുത്തടുത്തായിരുന്നു താമസമെന്നും ഇരുവരും തമ്മില്‍ ചെറുപ്പംതൊട്ടേ പരിചയമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Eng­lish sum­ma­ry: The father of the groom and the moth­er of the bride fled: Mar­riage has stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.