ബൈക്കും മൊബൈലും വാങ്ങാന്‍ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ പിതാവ് ഒളിവില്‍. ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്. കുട്ടിയെ കാണാതായതോടെ അയല്‍ക്കാര്‍ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് പിതാവ് ഒളിവിലാണ്.ഒരാഴ്ച മുമ്പാണ് ഇയാള്‍ ഭാര്യയെ ഭീക്ഷണിപ്പെടുത്തി കുഞ്ഞിനെ വിറ്റത്. മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദമ്പതിമാർക്കാണ് വിറ്റത്. അവരില്‍ നിന്ന് ലഭിച്ച തുക ഇയാള്‍ ബൈക്ക് വാങ്ങാന്‍ 50,000 രൂപയും ഫോണ്‍ വാങ്ങാന്‍ 15,000 രൂപയും ഉപയോഗിച്ചത്.
ജനിച്ച ഉടനെയും കുട്ടിയെ ഇയാള്‍ വില്കാന് ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കുഞ്ഞിനെ ദമ്പതിമാരില്‍ നിന്ന് ഏറ്റെടുത്ത് ചിക്കബെല്ലാപുരയിലെ ബാലഭവനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുട്ടിയെ വിട്ട് കിട്ടാന്‍ അമ്മ എത്തിയിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ പിന്നീട് തീരുമാനം അറിയിക്കും.
ENGLISH SUMMARY:The father sold his three-month-old baby to buy a bike and a mobile phone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.