16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 16, 2025
March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

കള്ളനെന്ന് കരുതി മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു

Janayugom Webdesk
തിരുവനന്തപുരം
December 29, 2021 9:09 am

തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട ചാലക്കുടി ലൈനിലാണ് സംഭവം.
അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്.

മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലൻ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. വാതിൽ തല്ലി തകർത്ത് അകത്ത് കയറി യുവാവിനെ ലാലന്‍ കുത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:The father stabbed his boyfriend who came to see his daugh­ter think­ing he was a thief
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.