മാനന്തവാടി ∙ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ തുടങ്ങി. വൈകിട്ട് 4.30ന് വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റി. കാക്കഞ്ചേരി കുരിശിങ്കലിൽ മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടന്നു. ഫാ.എൽദൊ വെട്ടമറ്റ, ഫാ. പി.സി. പൗലോസ്, ഫാ. ജോർജ് നെടുന്തള്ളിൽ എന്നിവർ കാർമികത്വം വഹിച്ചു. ഫാ. ഷിബു കുറ്റിപറിച്ചേൽ വചന സന്ദേശം നൽകി. 9 ന് കുര്‍ബാന, വൈകിട്ട് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസിന് സ്വീകരണം, മഞ്ഞനിക്കര ബാവായുടെയും തിരുശേഷിപ്പ് പുനർ സ്ഥാപനം, നഗര പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവ നടക്കും. 10ന് നടക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിക്കും. പ്രദക്ഷിണം, ധൂപപ്രാർഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ, ലേലം എന്നിവയോടെ സമാപിക്കും.
English summary: The feast began at St. George Jacobite Church
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.