May 26, 2023 Friday

മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ 8ന് തുടങ്ങും

Janayugom Webdesk
January 5, 2020 4:52 pm

മാനന്തവാടി:  മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് ത്രിതീയ 1പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെ രജത ജൂബിലി കൊണ്ടാടുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍   പരിശുദ്ധ ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ  8ന് തുടങ്ങും.  8ന് വൈകിട്ട് 4.30ന് ന് വികാരി  ഫാ. പി.സി. പൗലോസ് കൊടിയേറ്റും. കാക്കഞ്ചേരി കുരിശിങ്കലിൽ വൈകിട്ട് 5.30ന് ഫാ. എൽദൊ വെട്ടമറ്റം കൊടിയേറ്റും.  ഫാ. ഷിബു കുറ്റിപറിച്ചേൽ വചന സന്ദേശം നൽകും.  മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച സദ്യ  എന്നിവ നടക്കും. ന് രാവിലെ പ്രഭാത പ്രാര്‍ഥന, കുര്‍ബാന, വൈകിട്ട് 5ന് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി  ജോസഫ് മോർഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകും.

25 വർഷം മുൻപ് ദേവാലയത്തിൽ സ്ഥാപിച്ച മഞ്ഞനിക്കര ബാവായുടെയും തിരുശേഷിപ്പ് മെത്രാപ്പോലീത്ത പുനർ സ്ഥാപിക്കും. തുടർന്ന്  ദീപാലംകൃത രഥം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ നഗ പ്രദക്ഷിണം,  ആശീര്‍വാദം, നേര്‍ച്ച എസദ്യ എന്നിവ നടക്കും.സമാപന ദിവസമായ 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി  ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഡോ.കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിക്കും. പ്രദക്ഷിണം, ധൂപപ്രാർഥന, പ്രദക്ഷിണം,  ആശീര്‍വാദം, നേര്‍ച്ച സദ്യ, ലേലം എന്നിവ നടക്കും. വടക്കേ വയനാട്ടിൽ മഞ്ഞനിക്കര ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ഏക ദേവാലയമാണ് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.
You may also like this video

Eng­lish sum­ma­ry: The feast will begin at 8 am at St. George Jaco­bite Church Mananthavady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.