18 July 2024, Thursday
KSFE Galaxy Chits Banner 2

ആഘോഷ നാളുകള്‍ തിരികെയെത്തുന്നു; ചമ്പക്കുളം മൂലം ജലോത്സവം നാളെ

Janayugom Webdesk
July 11, 2022 9:18 am

കോവിഡും പ്രളയവും തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം കരയിലും കായലിലും ഇനി ആരവങ്ങൾ ഉയരും. മൂന്ന് വർഷമായി നിലച്ചിരുന്ന ചമ്പക്കുളം മൂലം ജലോത്സവം നാളെ നടക്കും. 2018 ലെ പ്രളയത്തെ തുടർന്ന് മൂലം ജലോത്സവം ചടങ്ങുകളിലൊതുങ്ങി. നെഹ്രുട്രോഫി ജലോത്സവം പ്രളയത്തെ തുടർന്ന് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താനായില്ല. അന്ന് വള്ളംകളി ഉപേക്ഷിക്കാതെ മറ്റൊരു തീയതിയിൽ നടത്തി.

പിന്നീട് കോവിഡ് വില്ലനായപ്പോൾ മുഴുവൻ ജലോത്സവങ്ങളും രണ്ട് വർഷത്തേക്ക് മുടങ്ങി. ഐപിഎൽ മാതൃകയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്രുട്രോഫി ജലോത്സവത്തോടെ തുടക്കമാകും.

നവംബർ 26ന് കൊല്ലത്തെ പ്രസിഡൻസ് ട്രോഫിയോടെയാണ് ഇത് സമാപിക്കുക. മൂന്നുമാസം നീണ്ടുനിൽക്കുന്ന കുട്ടനാടൻ പ്രദേശത്തെ വള്ളംകളികൾക്ക് തുടക്കംകുറിച്ചാണ് ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം നാളെ ചമ്പക്കുളത്താറ്റിൽ നടക്കുക. മത്സര വള്ളംകളിക്കു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്ഠാനങ്ങളും നടക്കും.

ഉച്ചകഴിഞ്ഞ് 2.10ന് നടക്കുന്ന സമ്മേളനത്തിൽ കൃഷിമന്ത്രി പി പ്രസാദ് ജലമേള ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മൂലം ജലോത്സവ സമിതി ചെയർമാനും, സബ് കളക്ടറുമായ സൂരജ് ഷാജി സ്വാഗതം ആശംസിക്കും.

Eng­lish summary;The fes­tive days are com­ing back; Cham­paku­lam Water fes­ti­val tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.