ലഹരിവിരുദ്ധ കാമ്പയിന്‍ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2026 ജനുവരി 30 വരെ നീളുന്ന കാമ്പയിനാണിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അതത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും. ‘ദി വേ ഓഫ് ഇൻസ്പിറേഷൻ’ എന്ന പ്രോഗ്രാം കോളജ് തലത്തിൽ സംഘടിപ്പിക്കും. എല്ലാ കാമ്പസുകളിലും ഒരേസമയം ഈ പരിപാടിയുടെ തുടക്കം മന്ത്രിമാർ, ജനപ്രതിനിധികൾ, സിനിമാ പ്രവർത്തകർ, എൻജിഒകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ എന്ന പരിപാടി തുടങ്ങും. സ്കൂൾ — കോളജ് തലത്തിൽ എൻഎസ്എസ്, എസ്‍പിസി, ലഹരി വിരുദ്ധ ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിക്കും. ‘ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം’ എന്ന പ്രമേയം അവതരിപ്പിക്കും. എല്ലാ സർക്കാർ ഓഫിസുകളിലും രാവിലെ 11ന് ഓഫിസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
20 ലക്ഷം ആളുകളെ അണിനിരത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘രണ്ട് ദശലക്ഷം പ്ലഡ്ജ്’ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഈ മാസം 10 മുതല്‍ 16 വരെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 769 പേരെ അറസ്റ്റ് ചെയ്തു. 730 കേസുകളെടുത്തു. 378.37 ഗ്രാം എംഡിഎംഎയും 24.83 കിലോ കഞ്ചാവും പിടിച്ചെടുത്തു. എട്ടു മുതല്‍ 14 വരെ 19.93 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. 20.71 ഗ്രാം എംഡിഎംഎയും 0.6 ഗ്രാം മെത്താഫിറ്റമിനും എക്സൈസ് പിടികൂടി. 238 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 221 പേരെ അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.