പി ആർ സുമേരൻ

December 24, 2019, 12:07 pm

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാകുന്നു, ചെമ്പൈ ഭാഗവതരായി മോഹൻലാൽ?

Janayugom Online

“മുന്തിരി മൊഞ്ചൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാർ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യൻമാർ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു.

പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് വിജിത്. മോഹൻലാൽ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ. നമ്മുക്ക് ഉടൻ കാത്തിരിക്കാം ആ ഗംഭീര വാർത്തയ്ക്കു വേണ്ടി. ഈ സിനിമ വരുകയാണെങ്കിൽ അത് മലയാളത്തിലെയും ലോക സിനിമയിലെയും മറ്റൊരു ക്ലാസിക് ആകുമെന്ന് തീർച്ച.

you may also like this video;