യുഎസില്‍ ധനപ്രതിസന്ധി തുടരുന്നു: സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചുതുടങ്ങി

Web Desk
Posted on January 22, 2018, 10:12 pm
  • പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുന്നു
  • ഒത്തുതീര്‍പ്പിനൊരുങ്ങി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിങ്ടണ്‍: യുഎസില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നിയമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ ധനവിനിയോഗ ബില്ലിനെതിരെ വോട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധി തുടരുന്നു. പ്രതിസന്ധി മൂന്നാംദിവസം പിന്നിട്ടതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചുതുടങ്ങി. അതിനിടെ കുടിയേറ്റനിയമത്തില്‍ മാറ്റം വരുത്താമെന്ന് റിപ്പബ്ലിക്കന്‍
അടിയന്തര സേവനങ്ങള്‍ ഒഴികെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സ്തഭനം തുടരുകയാണ്. ജോലി സംബന്ധിച്ച പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ചത്തെ വേതനം നഷ്ടപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ഉള്‍പ്പെടെയുള്ള ദേശീയസ്മാരകങ്ങള്‍ അടച്ചിരിക്കുകയാണ്.
അവശ്യസേവനങ്ങളായി കണക്കാക്കപ്പെടുന്ന ദേശീയസുരക്ഷ, തപാല്‍, വ്യോമഗതാഗതം, കിടത്തിച്ചികിത്സ, അടിയന്തര വൈദ്യസഹായം, ദുരന്തപ്രതികരണം, ജയില്‍, നികുതി, വൈദ്യുതോത്പാദനം എന്നീ മേഖലകളിലെ സര്‍ക്കാര്‍ഓഫീസുകളും സൈനികസേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഖജനാവ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാകുന്നതുവരെ ഇവിടങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാകില്ല.

പ്രശ്‌നപരിഹാരത്തിനു ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. പ്രവൃത്തിദിനം ആരംഭിക്കുന്നതിനുമുന്‍പ് യോഗം ചേര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരം കാണനായിരുന്നു ശ്രമമെങ്കിലും സാധിച്ചില്ല. ഇതിനായി ഒരു താല്‍ക്കാലിക ബില്‍ ഞായറാഴ്ച സെനറ്റില്‍ അവതരിപ്പിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായില്ല. സെനറ്റിലെ ചര്‍ച്ചയ്ക്കുശേഷം തിങ്കളാഴ്ച പ്രമേയം വോട്ടിനിടും. ബില്‍ പാസായാല്‍ ഫെബ്രുവരി എട്ടു വരെയുള്ള സര്‍ക്കാര്‍ ഫണ്ടിങ് കുഴപ്പമില്ലാതെ നടത്തനാകും.

100 അംഗ സെനറ്റില്‍ ധനബില്‍ പാസാകാന്‍ 60 അംഗങ്ങളുടെ പിന്തുണ വേണം. വെള്ളിയാഴ്ച ധനവിനിയോഗ ബില്ലിന് സെനറ്റില്‍ 50 വോട്ട് അനുകൂലമായി കിട്ടിയപ്പോള്‍ 49 പേര്‍ എതിര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ ഡെമോക്രാറ്റുകളുടെ പിന്തുണ നേടിയെടുക്കാതെ ബില്‍ സെനറ്റില്‍ നടന്നുകൂടില്ല.

കുട്ടികളായിരിക്കെ അമേരിക്കയില്‍ പ്രവേശിച്ച ഏഴു ലക്ഷത്തോളം ഡ്രീമേഴഴ്‌സി‘ന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ നിലപാട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചേക്കുമെന്നാണ് സൂചന. അതേസമയം അതിര്‍ത്തി സംരക്ഷണത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും കുടിയേറ്റ പരിഷ്‌കരണ നടപടി വേണമെന്നുള്ള ചില റിപ്പബ്ലിക്കന്‍ നയങ്ങളില്‍ ഡമോക്രാറ്റുകള്‍ വിട്ടുവീഴ്ച ചെയ്യണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നു.