ലഖ്നൗ: പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിന്റെ വെടിയേറ്റാണ്. പൗരത്വ പ്രക്ഷോഭത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം അരങ്ങേറിയ സ്ഥലങ്ങളില്‍ ഒന്നാണ് ബിജ്‌നോര്‍. പ്രതിഷേധങ്ങള്‍ക്കിടെ സ്വയരക്ഷയ്ക്കാണ് ഒരു പൊലിസ് കോണ്‍സ്റ്റബിള്‍ സുലൈമാന്‍ എന്ന ഇരുപതുകാരനെതിരെ വെടിയുതിര്‍ത്തതെന്ന് ബിജ്‌നോര്‍ പൊലിസ് മേധാവി പറഞ്ഞു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം.
പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ 15 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും മരിച്ചത് വെടിയേറ്റായിരുന്നു. ബിജ്നോറില്‍ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോള്‍ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന്റെ തോക്ക് പ്രതിഷേധക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് നേരെ വെടിവച്ചു. അപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടി പൊലീസ് തിരിച്ച് വെടിവെയ്ക്കുകയായിരുവെന്നാണ് ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറയുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.