രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. തെലങ്കാനയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ വിവരം ഇത് വരെ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.
കൂടുതല്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യുഎസ്, യുകെ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെലങ്കാനയില്‍ ഇന്തോനേഷ്യന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരുടെ ഇന്തോനേഷ്യന്‍ സംഘത്തിലെ ഒന്‍പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ജബല്‍പൂരില്‍ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഗായിക കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ പത്തോളം എംപിമാര്‍ സ്വയം നിരീക്ഷണത്തിലായി. കനിക ലഖ്‌നൗവില്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ രാജസ്ഥാന്‍ എംപി ദുഷ്യന്ത് സിംഗും പങ്കെടുത്തിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനാണിദ്ദേഹം. വസുന്ധരയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. ദുഷ്യന്ത് സിംഗുമായി അടുത്തിടപഴകിയ പത്തോളം എംപിമാരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഉത്തര്‍പ്രദേശിലെ മൂന്നു എംഎല്‍എ മാരും സ്വയം നിരീക്ഷണത്തിലാണ്.
English summary: The first Covid cases were reported in Madhya Pradesh and Himachal Pradesh
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.