ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് പഴുപ്പ് പുറത്തേക്ക് വന്നിരുന്ന ആനയെ മയക്കുവെടിവെയ്ക്കാനുള്ള ലക്ഷ്യം പാളി. തുരുത്തില്‍ നിന്നിരുന്നആനപടക്കംപൊട്ടിച്ചതോടെപരിഭ്രാന്തപ്പെട്ടോടുകയായിരുന്നു.ആതിരപ്പള്ളി വെറ്റിലപ്പാറ 14ല്‍ നിന്നിരുന്ന ആനയെ പടക്കം പൊട്ടിച്ച് അടുത്തുള്ളറബ്ബര്‍തോട്ടത്തിലേക്കെത്തിക്കുകയായിരുന്നു ദൗത്യസംഘം.
മയക്കുവെടിവയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും പടക്കം പൊട്ടിച്ചതോടെ ഭയപ്പെട്ട ആന ഓടി.അങ്ങനെ മയക്കുവെടിവയ്ക്കാനുള്ള ആദ്യശ്രമം പാളി.ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പിന്തുടരുന്നുണ്ടെങ്കിലും കൃത്യമായി ഒരു സ്ഥലത്ത് കിട്ടിയിട്ടില്ല. ആന ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയാണെങ്കില്‍ മാത്രമെ മയക്കുവെടി വയ്ക്കാനാകുകയുള്ളു.
അതിനാല്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് തോട്ടം മേഖലയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. അവിടെ എത്തിയാല്‍ മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഇപ്പോഴും ആന നില്‍ക്കാതെ ഓടുന്നുവെന്നത് സംഘത്തെ പ്രതിസന്ധിയിലാക്കുന്നു. വലിയ വെല്ലുവിളിയാണ് ഇതോടെ ദൗത്യ സംഘടത്തിനുണ്ടാകുന്നത്. ഇന്ന് രാവിലെയാണ് ചാലക്കുടി പുഴ കടന്ന് തുരുത്തിലേക്ക് ആനയെത്തിയത്. വനംവകുപ്പ് എന്നാല്‍ ഉള്‍ക്കാട്ടില്‍ തന്നെ നിലയുറപ്പിച്ച് ആനയെ വെയിവെയ്ക്കാനുള്ള ശ്രമം തന്നെ തുടരുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.