അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയില്‍ നിന്ന് ആദ്യസംഘവും കാര്‍ഗോ വിമാനങ്ങളും എത്തി. അഹമ്മദാബാദില്‍ എത്തിയ വിമാനത്തില്‍ ട്രംപിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളാണുള്ളത്. ട്രംപിന് സഞ്ചരിക്കാനുള്ള വാഹനങ്ങളുമായി അടുത്ത വിമാനങ്ങൾ ഉടനെത്തും. സന്ദര്‍ശനത്തിന്റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് എത്തുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം ഗുജറാത്തിലും ഡൽഹിയിലും എത്തിയിട്ടുണ്ട്.
ഈ മാസം 24നാണ് ട്രംപ് ഗുജറാത്തിലെത്തുന്നത്. അഞ്ച് മണിക്കൂര്‍ വരെ ട്രംപ് അഹമ്മദാബാദിലുണ്ടാകും. നമസ്‌തേ ട്രംപ് എന്ന പേരിൽ ട്രംപും മോഡിയും ഒരുമിച്ച് പങ്കെടുക്കുന്ന വന്‍ പരിപാടിയാണ് അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത്. ശേഷം ഡൽഹിയിലെത്തുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചേക്കും. ഇതിന്റെ ഭാഗമായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ താജ് മഹലിൽ പരിശോധന നടത്തി.
English Summary: The first group of cargo and cargo aircraft arrived from the United States ahead of President Donald Trump’s visit to India.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.