ഇന്നു മുതല്‍ പ്രവാസികള്‍ തിരികെ എത്തിതുടങ്ങും. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമാണ് ആദ്യ സംഘം എത്തുക. അബുദാബിയില്‍ നിന്നെത്തുന്ന വിമാനം കൊച്ചിയിലും ദുബായില്‍ നിന്നെത്തുന്ന വിമാനം കരിപ്പൂരിലേയ്ക്കുമാണ് ഇറങ്ങുക. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരും അബുദാബി-കൊച്ചി വിമാനത്തിൽ 177 പേരുമാണ് എത്തുക.
ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പ് തന്നെ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്.
ഇവരെ കൊണ്ടു വരുന്നതിന് വേണ്ടി കര്‍ശന മാനദണ്ഡങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും. മറ്റുള്ളവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.