കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം അടുത്ത മാസം ഏഴിന് പുറപ്പെടും

Web Desk
Posted on June 08, 2019, 8:40 pm

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം അടുത്ത മാസം ഏഴിന് പുറപ്പെടും. 13,250 പേരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ് കര്‍മത്തിനായി യാത്രക്കൊരുങ്ങുന്നത്. ഹജ് ക്യാമ്പ് ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നാലുവര്‍ഷത്തിന് ശേഷമാണ് ഹജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരില്‍ തിരിച്ചെത്തുന്നത്. ജൂലൈ ഏഴിന് ആദ്യ ഹജ് വിമാനം പറന്നുയരും. സൗദി എയര്‍ലൈന്‍സിന്‍റെ ആദ്യ വിമാനത്തില്‍ 300 ഹാജിമാരുണ്ടാകും. മന്ത്രി കെ ടി ജലീല്‍ ഫല്‍ഗ് ഓഫ് ചെയ്യും.

സര്‍ക്കാര്‍ ക്വാട്ടയില്‍ ഇത്തവണ 13,250 പേര്‍ ഹജ് കര്‍മം നിര്‍വഹിക്കും. ഇതില്‍ 10,800പേരും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് പോവുന്നത്. 343 ലക്ഷ ദ്വീപില്‍ നിന്നുമുണ്ട്. ഇവര്‍ നെടുമ്പാശ്ശേരിയില്‍നിന്നും യാത്രതിരിക്കും. ജൂലൈ ഇരുപതിനകം 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്.

You May Also Like This: