18 July 2024, Thursday
KSFE Galaxy Chits Banner 2

ജിയോ ബേബിയുടെ ‘ശ്രീധന്യ കേറ്ററിങ്ങ് സര്‍വീസി‘ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Janayugom Webdesk
മലപ്പുറം
May 31, 2022 7:55 pm

‘ശ്രീധന്യ കേറ്ററിങ്ങ് സര്‍വീസി‘ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ ജിയോ ബേബി, മൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

തന്റെ എഫ്ബി പേജില്‍ ജിയോ ബേബി കുറിച്ചതിങ്ങനെ: ‘നമ്മുടെ അടുത്ത സിനിമ ‘ശ്രീധന്യ കേറ്ററിങ്ങ് സര്‍വീസ്’. ചിത്രീകരണം കഴിഞ്ഞു. ഉടന്‍ നിങ്ങളിലേക്ക്. പതിവുപോലെ കൂടെ ഉണ്ടാവണം’,

ഛായാഗ്രഹണം- സാലു കെ തോമസ്. എഡിറ്റര്‍— ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സിജെ, മാത്യൂസ് പുളിക്കല്‍ സംഗീത സംവിധാനം. കലാ സംവിധാനം- നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം- സ്വാതി വിജയന്‍. ശബ്ദ രൂപകല്പന- ടോണി ബാബു, എംപിഎസ്ഇ. ഗാനരചന- സുഹൈല്‍ കോയ, അലീന. കളറിസ്റ്റ് — ലിജു പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം.

Eng­lish sum­ma­ry; The first look poster of ‘Sreed­hanya Cater­ing Ser­vice’ has been released

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.