റോം: ഇറ്റാലിയൻ സീരി എയിൽ യുവന്റസിന് സീസണിലെ ആദ്യ തോൽവി. 3–1ന് ലാസിയോയാണ് യുവന്റസിനെ തകർത്തത്. മത്സരത്തിൽ യുവന്റസ് ആണ് ആദ്യം ഗോൾ നേടിയത്. എന്നാൽ പിന്നീട് മൂന്ന് ഗോളുകൾ നേടി ലാസിയോ യുവന്റസിന്റെ വിജയക്കുതിപ്പിന് തടയിട്ടു. 25-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ ഒന്നിനു പിറകെ ഒന്നായി ആക്രമണം നടത്തിയ ലാസിയോ ഹാഫ് ടൈമിന് പിരിയുന്നതിന് തൊട്ടുമുമ്പ് സമനില ഗോള്‍ നേടി. ലൂയിസ് ഫിലിപെ ആയിരുന്നു സ്കോറര്‍.
you may also like this video
രണ്ടാം പകുതിയില്‍ ലാസിയോ കൂടുതല്‍ ശക്തരായി. 69-ാം മിനുട്ടില്‍ യുവന്റസ് താരം കൊഡ്രാഡോ ചുവപ്പ് കണ്ട് മടങ്ങി. പിന്നാലെ മിലിങ്കോവിച് സാവിചിലൂടെ ലാസിയോ മുന്നില്‍ എത്തി. ഇമ്മൊബിലെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിക്കുകയും ചെയ്തു. ഒരു പെനാള്‍ട്ടി ഇമ്മൊബിലെ കളഞ്ഞില്ലായിരുന്നു എങ്കില്‍ ഇതിലും വലിയ പരാജയമായി ഇത് മാറിയേനെ. ഇന്നലെ ജയിച്ചിരുന്നെങ്കിൽ യുവന്റസിന് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. തോൽവിയോടെ 11 ജയവും 36 പോയിന്റുമായി യുവന്റസ് രണ്ടാമതാണ്. 38 പോയിന്റുമായി ഇന്റർമിലാനാണ് ഒന്നാം സ്ഥാനത്ത്. 33 പോയിന്റുമായി ലാസിയോയാണ് മൂന്നാം സ്ഥാനത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.