ന്യൂഡൽഹി: പുതുവര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ഇന്ന് സാക്ഷിയാവാന്‍ ഒരുങ്ങി ശാസ്ത്രലോകം. പെന്യൂബ്രല്‍ ചന്ദ്രഗ്രഹണം അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഇത്. ചന്ദ്രഗ്രഹണ സമത്ത് സൂര്യനും ചന്ദ്രനുമിടയ്ക്കായിരിക്കും ഭൂമി സഞ്ചരിക്കുക. ആ സമയം ഇരുട്ടിലായിരിക്കും ഭൂമി. വൂള്‍ഫ് മൂണ്‍ എക്ലിപ്‌സിന്റെ സമയത്ത് ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്തുള്ള നിഴലിലൂടെ ചന്ദ്രന്‍ സഞ്ചരിക്കും. പൂര്‍ണമായും ഇരുട്ടിലായിരിക്കും ആ സമയം. ഭൂമി ഈ സമയം സൂര്യവെളിച്ചം ചന്ദ്രനിലെത്താതെ മറച്ചുപിടിക്കും. ഈ വര്‍ഷം നടക്കുന്ന നാല് ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് ഇന്ന് ദൃശ്യമാകുക. ഇന്നത്തെ ഗ്രഹണത്തില്‍ ചന്ദ്രന്റെ ഭൂരിഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും. ചന്ദ്രന്റെ വൃത്താകൃതിയില്‍ ഈ സമയം ചെറിയൊരു നിഴല്‍മാത്രമായിരിക്കും ഉണ്ടാവുക. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.37 മുതല്‍ ദൃശ്യമാകും. പുലര്‍ച്ചെ 2.42 വരെ ഇത് ദൃശ്യമായിരിക്കും. നാല് മണിക്കൂര്‍ അഞ്ച് മിനുട്ട് വരെയാണ് ദൈര്‍ഘ്യം. ഒരു പ്രത്യേക ഉപകരണത്തിന്റെയും സഹായമില്ലാതെ തന്നെ ചന്ദ്രഗഹണം കാണാന്‍ സാധിക്കും. ആകാശത്തേക്ക് നോക്കിയാല്‍ തന്നെ ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, ഉത്തരഅമേരിക്ക, ദക്ഷിണ അമേരിക്ക, പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രം, അറ്റ്‌ലാന്റിക്, ആര്‍ട്ടിക്ക് തുടങ്ങിയ മേഖലകളിലെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും.
English summary: The first lunar eclipse of 2020 today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.