ജാര്‍ഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ്; ആദ്യഘട്ടം ആരംഭിച്ചു

Web Desk
Posted on November 30, 2019, 9:31 am

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആറു ജില്ലകളിലെ 13 മണ്ഡലങ്ങളിലേയ്ക്കാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട്‌ മൂന്ന് വരെയാണ് വോട്ടെടുപ്പ്.

3906 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 37,83,055 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് സൗകര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.

ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐപിഎസ് ഓഫിസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. 189 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 12 മണ്ഡലങ്ങളില്‍ ഭരണ കക്ഷിയായ ബിജെപി മത്സരിക്കുന്നു.