October 6, 2022 Thursday

Related news

October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022

ഇന്ത്യയില്‍ ആദ്യമായി പോംപെ രോഗി ആരോഗ്യമുള്ള കുഞ്ഞിനു ജന്‍മം നല്‍കി

Janayugom Webdesk
കൊച്ചി
October 7, 2020 5:21 pm

അപൂര്‍വ്വ ജനിതക രോഗമായ പോംപെ ബാധിച്ച ഇരുപത്തിനാലുകാരി കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആരോഗ്യമുള്ള കുഞ്ഞിനു ജന്‍മം നല്‍കിയത് ആരോഗ്യ മേഖലയിലുള്ളവര്‍ക്കും പോംപെ രോഗികള്‍ക്കും പ്രതീക്ഷ പകരുന്നു. കൊല്ലത്തു നിന്നുള്ള രോഗിയും കുട്ടിയും മികച്ച ആരോഗ്യാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍എസ്ഡി) വിഭാഗത്തില്‍പെടുന്ന പോംപെ രോഗം ഗുരുതരവും ദീര്‍ഘകാലം ശാരീരികമായി ദുര്‍ബലമാക്കുന്ന രീതിയിലുള്ളതുമായ ഒരു അവസ്ഥയാണ്. ജിഎഎ ജീനിലുള്ള മ്യൂട്ടേഷനുകളോ പതോളജിക്പരമായ അസ്വാഭാവികതകള്‍ മൂലമോ ആണ് ഇതുണ്ടാകുന്നത്. ഈ അപൂര്‍വ്വ അവസ്ഥയുള്ള രോഗികള്‍ക്ക് പേശികളുടെ ശേഷിക്കുറവും മറ്റു നിരവധി സങ്കീര്‍ണതകളും ഉണ്ടാകും. ഇതിന് ദീര്‍ഘകാലത്തെ പ്രത്യേക ചികില്‍സയും എന്‍സൈം മാറ്റി വെക്കല്‍ ചികില്‍സ വഴിയുള്ള പരിചരണവും ആവശ്യമായി വരും. 

പോംപെ രോഗത്തോടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കി ആരോഗ്യമുള്ള കുഞ്ഞിനു ജന്‍മം നല്‍കുന്നത് ഇതാദ്യമായാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നതെന്ന് അമൃത ആശുപത്രിയിലെ പീഡിയാട്രിക് ജനറ്റിക്സ് വിഭാഗം മേധാവി ഡോ. ഷീല നമ്പൂതിരി ചൂണ്ടിക്കാട്ടി. രോഗിയെ ജീവന്‍ രക്ഷയ്ക്കായുള്ള എന്‍സൈം മാറ്റിവെക്കല്‍ ചികില്‍യ്ക്കു വിധേയയാക്കിയതു കൊണ്ടു മാത്രമാണിതു സാധ്യമായത്. ആറു വര്‍ഷം മുന്‍പ് പോംപെ രോഗം നിര്‍ണയിക്കപ്പെട്ടപ്പോള്‍ സനോഫി ജിന്‍സൈമിനു കീഴിലുള്ള ഇന്ത്യ ചാരിറ്റബിള്‍ അക്സസ് പ്രോഗ്രാമിന്‍റെ (ഇന്‍കാപ്) പിന്തുണയോടെയാണിതു നടത്തിയതെന്നും ഡോ. ഷീല നമ്പൂതിരി ചൂണ്ടിക്കാട്ടി. 

പോംപെ പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കു നേരത്തെ തന്നെ ചികില്‍സ നല്‍കിയാല്‍ സാധാരണയോട് അടുത്ത ജീവിതം നയിക്കാനാവുമെന്നതിന്‍റെ സാക്ഷ്യപത്രം കൂടിയാണ് ഈ സംഭവമെന്നും ഡോ. ഷീല പറഞ്ഞു. ജനന സമയത്ത് 2.8 കിലോഗ്രാം ഭാരമാണ് പെണ്‍കുഞ്ഞിനുണ്ടായിരുന്നത്. തകരാറുള്ള ജീന്‍ ഇല്ലെന്നതിലും പോംപെ രോഗവിമുക്തയാണ് കുഞ്ഞ് എന്നതിലും ഡോക്ടര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

ഉയര്‍ന്ന അപകട സാധ്യതയുള്ള പോംപെ രോഗിയുടെ ഗര്‍ഭവും ലോവര്‍ സെഗ്മെന്‍റ് സിസേറിയന്‍ വഴിയുള്ള ആരോഗ്യമുള്ള കുഞ്ഞിന്‍റെ ജനനവും ഒരു കേസ് സ്റ്റഡി ആണെന്ന് അമൃത ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ രാധാമണി പറഞ്ഞു. രോഗിയുടെ 37 മാസത്തെ ഗര്‍ഭകാലത്ത് എന്‍സൈം മാറ്റിവെക്കല്‍ ചികില്‍സയിലാണ് തുടര്‍ന്നത്. കുഞ്ഞിന്‍റെ ജനനത്തിനു ശേഷമുള്ള കാലത്തും അതു തുടരുമെന്ന് ഡോ. രാധാമണി പറഞ്ഞു. ആശുപത്രിയിലെ പ്രത്യേക സംഘം ഈ മുഴുവന്‍ ഘട്ടത്തിലും സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്നു.

കേരളത്തില്‍ മാത്രമല്ല, ഈ അപൂര്‍വ്വ രോഗം ബാധിച്ച ഇന്ത്യയിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കിടയിലും ഇതു പ്രതീക്ഷ വര്‍ധിപ്പിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ സപ്പോര്‍ട്ട് സൊസൈറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ് മങ്ങാട്ട് പറഞ്ഞു. പോംപെ രോഗബാധിതരായ രണ്ടു പിഞ്ചു കുട്ടികള്‍ക്കായി കേരള സര്‍ക്കാര്‍ അടുത്തിയെ ഇന്‍ഫ്യൂഷന്‍ ചികില്‍സ ആരംഭിക്കുകയുണ്ടായി. ഇത്തരം രോഗികകള്‍ക്കാവശ്യമായ ധനസഹായത്തിന് സംവിധാനമൊരുക്കണമെന്ന് അദ്ദേഹം എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

ENGLISH SUMMARY:The first Pom­peii patient in India gave birth to a healthy baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.