27 March 2024, Wednesday

Related news

March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023
December 18, 2023
December 15, 2023
December 15, 2023

കേസുള്ളതിനാല്‍ ലോട്ടറിക്ക് അടിച്ച ഒന്നാം സമ്മാനം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

Janayugom Webdesk
കൊച്ചി:
September 24, 2021 3:35 pm

ലോട്ടറി ഏജന്റായ ഭര്‍ത്താവിനെതിരെ നടപടിയുണ്ടെന്ന കാരണത്താല്‍ ഭാര്യയ്ക്ക് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തടഞ്ഞുവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിന്റെ പേരില്‍ നടപടി നേരിട്ട കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്‍സി ഉടമ മുരളീധരന്റെ ഭാര്യ പി. ഷിത നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

സമ്മാനത്തുകയ്ക്ക് അര്‍ഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണ് ഹര്‍ജിക്കാരി സമര്‍പ്പിച്ചതെന്നും ഹര്‍ജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ തുക കൈമാറാനും വിധിയില്‍ പറയുന്നു.

2015 ല്‍ ഷിത എടുത്ത ഒരു ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചിരുന്നു. എന്നാല്‍ ഒറ്റ നമ്ബര്‍ ലോട്ടറി ചൂതാട്ടത്തിന്റെ പേരില്‍ ഭര്‍ത്താവ് മുരളീധരന്റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തതിനാല്‍ പണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സമ്മാനത്തുക തടഞ്ഞുവച്ചു. ഇതിനെതിരെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

ENGLISH SUMMARY:The first prize won by the lot­tery can­not be award­ed because of a case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.