August 19, 2022 Friday

Related news

July 25, 2022
July 25, 2022
July 24, 2022
July 23, 2022
July 21, 2022
July 21, 2022
July 19, 2022
July 18, 2022
July 17, 2022
July 9, 2022

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് അധികാരമേറ്റു

Janayugom Webdesk
ആതന്‍സ്
March 14, 2020 9:48 am

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ (63) അധികാരമേറ്റു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കുറച്ചുപേരേ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്.

മുന്‍ ഹൈക്കോടതി ജഡ്ജിയും പരിസ്ഥിതി, ഭരണഘടന വിദഗ്ധയുമാണ് കാതറിന. ജനുവരിയില്‍ 33ന് എതിരെ 261 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയാണ് കത്രീനയുടെ പേര് നിര്‍ദേശിച്ചത്. പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യഇടത് കക്ഷിയായ മൂവ്‌മെന്റ് ഫോര്‍ ചേഞ്ചും നിര്‍ദേശത്തെ പിന്തുണക്കുകയായിരുന്നു.

Eng­lish sum­ma­ry: The first woman pres­i­dent in Greece

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.