തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ആദ്യത്തെ വനിതാ കൂട്ടായ്മയായ എഫ് ടി ജി ടി യുടെ അംഗങ്ങളുടെ എഴുത്തുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മാഗസിൻ ലേഖിനി യുടെ പ്രകാശനം നടന്നു. പുസ്തശാലയുടെ നേതൃത്വത്തിൽ എറണാകുളം അധ്യാപക ഭവനിൽ വച്ചു നടന്ന ചടങ്ങിൽ എഫ് ടി ജി ടി പെൻറെവലൂഷന്റെ ‘ലേഖിനി’ മാഗസിൻ ആക്ടിവിസ്റ്റ് ശീതൾ ശ്യാം പ്രകാശനം ചെയ്തു. എഫ് ടി ജി ടിപെൻറെവലൂഷൻ ആദ്യംഗം രമ്യ സുനോജ് അധ്യക്ഷത വഹിച്ചു. പുസ്തകശാലയ്ക്ക് വേണ്ടി ചേന്നംകരി, കൈനകരി ടാഗോർ വായനശാലയ്ക്ക് ഉള്ള പുസ്തക സമർപ്പണം, എഴുത്തുകാരിയും, ആദിവാസി മേഖലയിലെ സജീവ പ്രവർത്തകയുമായ ഡോ.സലില മുല്ലൻ, ടാഗോർ വായനശാല സെക്രട്ടറി ശ്രീ ജയന് നല്കി നിർവ്വഹിച്ചു.
നവമാധ്യമ രംഗത്തെ കവയത്രിയും, ഗ്രന്ഥശാല പ്രവർത്തകയുമായ നീലിമ അരുൺ ആശംസ പറഞ്ഞു. പുസ്തകശാല പ്രവർത്തന സമിതിയംഗം സിമി S രാജ്, എഫ് ടി ജി ടി പ്രതിനിധിയും മാഗസിൻ കവർ ഡിസൈനറുമായ സംഗീത ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള എഴുത്തുകളിലൂടെ പരിചയപ്പെട്ട് ആശയങ്ങൾ പങ്കുവച്ച് സാമൂഹത്യ പ്രതിബന്ധതയോടെ ഇടപെടുന്നതും ഒത്തു ചേരുന്നതും ഇന്നത്തെ കാലത്ത് ഏറ്റവും മനോഹരമായ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ഡോക്ടർ. സലില മുല്ലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.