October 1, 2022 Saturday

Related news

September 13, 2022
September 10, 2022
September 7, 2022
September 7, 2022
August 9, 2022
July 24, 2022
June 26, 2022
June 9, 2022
March 22, 2022
March 17, 2022

വലയില്‍ കുടുങ്ങിയത് ഭാഗ്യദേവത; മത്സ്യ തൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ

Janayugom Webdesk
വിശാഖപട്ടണം
September 26, 2020 2:59 pm

മത്സ്യ തൊഴിലാളിക്ക് വലയില്‍ കുടുങ്ങി കിട്ടിയത് ആപൂര്‍വ്വയിനം മത്സ്യം. ഭാഗ്യം തേടിയെത്തിയത് മത്സ്യത്തിന്റെ രൂപത്തിലാണ്. 1.4 ലക്ഷം രൂപയാണ് ഗുണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിയായ ഡോണി ദേവുഡുവിന് വലയില്‍ കുടുങ്ങിയ മത്സ്യം വിറ്റ് ലഭിച്ചത്.
ഗോല്‍ ഫിഷ് എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യത്തെ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനിരിക്കുകയാണ് ഇതു വാങ്ങിയ വ്യാപാരികള്‍. 

മത്സ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കോസ്മറ്റിക്ക് ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും മറ്റ് മരുന്ന് നിര്‍മ്മാണത്തിനും ഇവയെ ഉപയോഗികാറുണ്ട്. പൊതുവെ ഈ മത്സ്യത്തെ പസഫിക് സമുദ്രത്തിലാണ് കാണാറുള്ളത്. കൂടുതലായി ഇവയെ കയറ്റുമതി ചെയ്യുന്നത് ചൈന, മലേഷ്യ, ഹോങ് കോങ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നി രാജ്യങ്ങളിലേക്കാണ്. കൂടുതലായി കാണാന്‍ കഴിയുന്നത് ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്. 

ENGLISH SUMMARY:The fish­er­man got Rs 1.4 lakh by sell­ing a fish
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.