Web Desk

തൃശൂര്‍

January 05, 2021, 2:46 pm

തൃശൂരില്‍ നിന്ന് കാണാതായ മത്സ്യത്തോഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Online

തളിക്കുളം തമ്പാൻ കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തോഴിലാളികളെ രക്ഷപ്പെടുത്തി.

തമ്പാൻ കടവ് സ്വദേശികളായ കുട്ടൻ , സുബ്രഹ്മണ്യൻ, ഇക്ബാൽ , ചെമ്പനാടൻ വിജയൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത് .

ഇന്ന് പുലർച്ചെ നാല് മണിയോട ഫൈബർ വള്ളത്തിൽ നാല് പേർ മത്സ്യ ബന്ധനത്തിനിറങ്ങിയവരെയാണ് കാണാതായത്. വള്ളത്തിലുള്ളവർ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്.

updat­ing.…