June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

മെസേജ് അയച്ചാൽ മീൻ വീട്ടിലെത്തും, ഒരുക്കങ്ങളുമായി മത്സ്യഫെഡ്

By Janayugom Webdesk
May 12, 2021

ലോക്ക്ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മീൻ വീട്ടിലെത്തിച്ചു നൽകാൻ ഒരുങ്ങി മത്സ്യഫെഡ്. വാട്‌സാപ്പിൽ മെസേജ് അയച്ചാൽ വീട്ടിലേക്ക് മീനെത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് മീൻ എത്തിക്കുക. എറണാകുളത്ത് മുഴുവൻ ഈ സംവിധാനം ആരംഭിക്കാനാണ് തീരുമാനം.

ലോക്‌ഡൗൺ ആയതോടെ മത്സ്യഫെഡിന്റെ മീൻകടകളിലേക്ക് ആളുകൾ എത്തുന്നതിൽ കുറവ് വന്നു. ഇതോടെയാണ് ഉപഭോക്താക്കൾക്ക് മീൻ എത്തിച്ചു നൽകാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനത്തിലാണ് വീടുകളിലേക്ക് മീൻ എത്തിക്കുന്നത്. അഞ്ചു കിലോമീറ്റർ വരെ 20 രൂപയും 10 കിലോമീറ്റർ വരെ 30 രൂപയുമാണ് ഡെലിവറി ചാർജ്. 

ഫിഷറീസ് വകുപ്പിന്റെ ഫാമുകളിൽനിന്നുള്ള മീനും ഇങ്ങനെ എത്തിക്കാനാണ് തീരുമാനം. ഫ്രീസറുള്ള വാഹനത്തിൽ മീനുമായി പ്രധാനയിടങ്ങളിൽ എത്തി വില്പന നടത്തുന്ന രീതി മത്സ്യഫെഡ് ഇപ്പോൾത്തന്നെ നടപ്പാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ ഓരോ സ്ഥലങ്ങളിൽ എത്തുകയാണ് ചെയ്യുന്നത്. പച്ചമീൻ, വൃത്തിയാക്കിയ മീൻ, മത്സ്യ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് എത്തിക്കുന്നത്.
eng­lish summary;The fishfed ready to deli­v­ere fish home
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.