പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.തേക്കുമൂട്ടിൽ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.