February 1, 2023 Wednesday

ഫോമാ കോവിഡ് 19 ടാസ്ക് ഫോഴ്സ് അമേരിക്കയിലെ 11റീജിയണുകളിലും നിലവിൽ വന്നു

Janayugom Webdesk
ഡാലസ്
April 18, 2020 3:26 pm

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും അവശ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായുടെ 11 റീജിയണിൽ ആയി ടാസ്ക് ഫോഴ്സ് നിലവിൽവന്നു. ഓരോ റീജിയണിലും വൈസ് പ്രസിഡണ്ട് മാരും ടാസ്ക് ഫോഴ്സ് കോഡിനേറ്റർമാരും നേതൃത്വം നൽകുന്ന ഒരു വലിയ വലിയ കർമ്മസമിതി ആണ് നിലവിൽ വന്നത്.

ഈ ടാസ്ക് ഫോഴ്സിന്റെ ദേശീയ പ്രവർത്തനങ്ങൾക്ക് ജിബി തോമസ് നേതൃത്വം നൽകുന്നു. അവശ്യസാധനങ്ങളുടെയും സർവീസുകളുയും ഏകോപനം, യാത്ര സംബന്ധമായ പ്രശ്നങ്ങൾക്കുള്ള കൃത്യമായ വിവരങ്ങൾ ആവശ്യമുള്ളവർക്ക് നൽകുക, ഇമിഗ്രേഷൻ സംബന്ധിച്ച് കോൺസുലേറ്റുമിയി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുക, യുവജനങ്ങൾക്കായുള്ള സെമിനാറുകൾ നടത്തുക, തുടങ്ങിയവയാണ് ഈ ടാസ്ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിനോടകം തന്നെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ ടാസ്ക് ഫോഴ്സിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്ക് എന്നും ഫോമാ ഒരുത്തമ സുഹൃത്താണെന്നും ഏതെങ്കിലും രീതിയിൽ സഹായസഹകരണങ്ങൾ ആവശ്യമുള്ളവർ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിൻസൻ്റ് മാത്യു ജോയിൻ്റ് സെക്രട്ടറി സാജു ജോസഫ് ജോയിൻ്റ് ട്രഷറർ ജയിൻ കണ്ണചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.