Janayugom Online
Balabhaskar

കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്

Web Desk
Posted on June 09, 2019, 11:38 am

തിരുവനന്തപുരം: ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ കാര്‍ ഓടിച്ചിരുന്നതു അര്‍ജുന്‍ തന്നെയാണെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. അര്‍ജുന്റെ മുറിവുകളും കാറും പരിശോധിച്ചാണു കണ്ടെത്തല്‍.

റിപ്പോര്‍ട്ട് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: കെ.ഹരികൃഷ്ണനു മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് അധികൃതര്‍ കൈമാറി.

അര്‍ജുന്‍ തന്നെയാണു കാറോടിച്ചതെന്നു ബാലഭാസ്കറിന്റെ ഭാര്യയും ഒന്നാം സാക്ഷിയുമായ ലക്ഷ്മിയും മറ്റു പലരും മൊഴി നല്‍കിയിരുന്നെങ്കിലും ബാലഭാസ്കറാണു കാറോടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. അപകടത്തിനു ദൃക്സാക്ഷിയായ കെഎസ്‌ആര്‍ടിസി ഡ്രൈവറും സമാന മൊഴി നല്‍കിയിരുന്നു.

YOU MAY LIKE THIS VIDEO